Tuesday, June 13, 2023

HUMANITY

                  ആഗോളതാപനം

ആഗോളതാപനം എന്താണ് ഇന്ന് വിശദീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു

ആഗോളതാപനത്തിന്റെ കാരണങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്താൻ പ്രാപ്തി നേടുന്നു

ആഗോളതാപനത്തെ നിയന്ത്രിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ സാധിക്കുന്നു

“ഹരിത ഗൃഹ വാതകങ്ങളുടെ പുറം തള്ളലിന്റെ ഫലമായി  അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന ഗണ്യമായ വർദ്ധനവിനെയാണ് ആഗോളതാപനം എന്ന് പറയുന്നത്. 

കാർബൺഡയോക്സൈഡ്, മീഥേൻ, ഓസോൺ തുടങ്ങിയ വാതകങ്ങൾക്കും നീരാവിക്കും ഭൂമിയിൽ നിന്നും ഉയരുന്ന ഭൗമവികിരണത്തെ ആഗിരണം ചെയ്തു അന്തരീക്ഷത്തിലെ താപനിലയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട് ഈ പ്രതിഭാസത്തെ “ഹരിത ഗൃഹ പ്രഭാവം” എന്നും ഇതിന് സഹായിക്കുന്ന വാതകങ്ങളെ “ഹരിത ഗൃഹവാതകങ്ങൾ” എന്നും പറയുന്നു









              ഹരിത ഗൃഹ പ്രഭാവം


പ്രകൃതിദത്തമായ കാരണങ്ങൾ കൊണ്ടും മനുഷ്യനിർമ്മിതമായ കാരണങ്ങൾ കൊണ്ടും  ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. അനിയന്ത്രിതമായി വളർന്നുവരുന്ന കാർബൺഡയോക്സൈഡ് വാതകത്തിന്റെ പുറംതള്ളലാണ് ആഗോളതാപനത്തിന് പ്രധാന കാരണം. 

ആഗോളതാപനത്തിന്റെ പ്രധാന കാരണങ്ങൾ

അഗ്നിപർവ്വത സ്ഫോടനം

ജൈവവസ്തുക്കളുടെ ജീർണ്ണനം

വനനശീകരണം

ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന പുക

വാഹനങ്ങളിൽ നിന്നും വരുന്ന പുക



ആഗോളതാപനത്തെ കുറിച്ചുള്ള വീഡിയോ




Click here to open my PPT

                     സംഗ്രഹം

ഹരിത ഗൃഹവാതകങ്ങളുടെ വർദ്ധനവിന്റെ ഫലമായി അന്തരീക്ഷത്തിൽ ഉണ്ടാകുന്ന താപത്തിന്റെ വർദ്ധനവിനെയാണ് ആഗോളതാപനം എന്ന് പറയുന്നത്.മനുഷ്യനിർമ്മിതവും പ്രകൃതിദത്തവുമായ ചില കാരണങ്ങൾ താപനില വർദ്ധിക്കുന്നതിന് കാരണമാകുന്നു. അഗ്നിപർവ്വത സ്ഫോടനം, ജൈവ വസ്തുക്കളുടെ ജീർണനം ,വനനശീകരണം, ഇന്ധനങ്ങൾ കത്തിക്കുക, വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക , ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന പുക, എന്നിവയെല്ലാം ആഗോളതാപനത്തിന് കാരണമാകുന്നു.ആഗോളതാപനം നിയന്ത്രിക്കുന്നതിനായി മരങ്ങൾ വെച്ചുപിടിപ്പിക്കുക ,ജനങ്ങളെ ബോധവൽക്കരിക്കുക ,മോട്ടോർ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുക, എന്നിവയെല്ലാം നമുക്ക് ചെയ്യാനായി സാധിക്കും പ്രകൃതിയെ ദ്രോഹിച്ചാൽ പ്രകൃതി നമ്മെ തിരിച്ചടിക്കും എന്ന് ഓർക്കുക പ്രകൃതിയെ സംരക്ഷിക്കുക
























No comments:

Post a Comment

HUMANITY

                   ആഗോളതാപനം • ആഗോളതാപനം എന്താണ് ഇന്ന് വിശദീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു • ആഗോളതാപനത്തിന്റെ കാരണങ്ങൾ കണ്ടെത്തി പ...